ഇൗടില്ലാതെ വായ്പ
Friday 02 January 2026 12:00 AM IST
തൃശൂർ: സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ട വനിതാ അംഗങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്നു. 60 വയസിൽ താഴെ പ്രായവും വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപ വരെയുള്ളവരുമായ വനിതാ അംഗങ്ങൾക്ക് സി.ഡി.എസ് മുഖേന ഒരാൾക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സി.ഡി.എസ് ഓഫീസുകളുമായോ കേരള സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508.