പാചക തൊഴിലാളി കുടുംബസമരം 24ന്
Friday 02 January 2026 12:02 AM IST
തൃശൂർ: മന്ത്രിതലത്തിൽ രണ്ടു തവണ നടത്തിയ ചർച്ചകളിൽ കൈക്കൊണ്ട തീരുമാനങ്ങളും മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 24 ന് തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ പാചക തൊഴിലാളികളുടെ 'കുടുംബസമരം' നടത്താൻ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെകട്ടറി പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബാബു ചിങ്ങാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസസ്ഥാന സെകട്ടറി പി.ജി.മോഹനൻ, ജില്ലാ സെകട്ടറി വി.കെ.ലതിക, പ്രീതി രാജൻ, ഇ.എൽ.രതീഷ്, ചന്ദ്രിക തയ്യൂർ എന്നിവർ പ്രസംഗിച്ചു.