പഞ്ചായത്ത് പ്രസിഡന്റുമാർ നാളെ തൃശൂരിൽ
Friday 02 January 2026 12:03 AM IST
തൃശൂർ: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നാളെ തൃശൂരിൽ. മുളങ്കുന്നത്തുകാവ് കില ആസ്ഥാനത്ത് മന്ത്രി എം.ബി.രാജേഷ് കൂടിക്കാഴ്ച നടത്തും. രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെഷനുകളായി സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രസിഡന്റുമാരുമായി മന്ത്രി നേരിട്ട് സംവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അദ്ധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച കില സ്വരാജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 12.30വരെയായിരിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ നിന്നുള്ള അദ്ധ്യക്ഷരുടെ സംഗമം ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് നാല് വരെ നടത്തും. സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംബന്ധിക്കും.