തിരുവള്ളൂർ ആൾക്കൂട്ട ആക്രമണം; 15 പേർക്കെതിരെ കേസെടുത്തു
Friday 02 January 2026 2:17 AM IST
വടകര : തിരുവള്ളൂരിൽ യുവാവിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 15 പേർക്കെതിരെ വടകര പൊലീസ് കേസെടുത്തു .പേരാമ്പ്ര നൊച്ചാട് രാമല്ലൂർ സ്വദേശിക്കാണ് മർദ്ദനമേറ്റത്. തിരുവള്ളൂർ അപ്പുബസാറിലെ തേവറാട്ട് താഴകുനി ബവിൻ,കരിമ്പാക്കണ്ടി അഭിനന്ദ്,മലയിൽ അശ്വന്ത്,കാളം കുനിയിൽ നിജേഷ്,നെല്ലിയുള്ള മലയിൽ മുഹമ്മദ് നജീർ ഉൾപ്പടെ കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച രാത്രി 7.30 ഓടെ തിരുവള്ളൂർ അപ്പു ബസാറിൽ വച്ചായിരുന്നു ആൾക്കൂട്ട അക്രമണം. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ യുവാവ് നേരത്തെ മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു. കൈക്കും,കാലിനും,തലയ്ക്കുമാണ് പരുക്കേറ്റത് .