ഖാലിദ സിയയെ അനുസ്‌മരിച്ച് രാജ്നാഥ്

Friday 02 January 2026 12:58 AM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രിയും ബി.എൻ.പി നേതാവുമായ ബീഗം ഖാലിദ സിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിൽ എത്തിയാണ് രാജ്നാഥ് അനുശോചിച്ചത്. ഇക്കാര്യം രാജ്നാഥ് എക്‌സിൽ പങ്കുവച്ചു. ഖാലിദ സിയയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചെന്നും അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ ജനങ്ങൾക്കും ഒപ്പം ദുഃഖം പങ്കിടുന്നുവെന്നും രാജ്നാഥ് പറഞ്ഞു.