യുക്രെയിൻ ആക്രമണം -- ഖേഴ്സണിൽ 24 പേർ കൊല്ലപ്പെട്ടു: റഷ്യ
Friday 02 January 2026 7:27 AM IST
മോസ്കോ: കിഴക്കൻ ഖേഴ്സൺ മേഖലയിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി അടക്കം 24 പേർ കൊല്ലപ്പെട്ടെന്ന് റഷ്യ. യുക്രെയിനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിൽ ഒന്നാണ് ഖേഴ്സൺ. ഇന്നലെ പുതുവത്സരാഘോഷം നടന്ന ഒരു ഹോട്ടലിനും കഫേയ്ക്കും നേരെയാണ് ആക്രമണമുണ്ടായെതെന്നും 50 പേർക്ക് പരിക്കേറ്റെന്നും റഷ്യ പറയുന്നു. യുക്രെയിൻ പ്രതികരിച്ചിട്ടില്ല.