കൃഷി പ്രോത്സാഹന  പദ്ധതി ധനസഹായം

Saturday 03 January 2026 12:03 AM IST

കോട്ടയം : കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ധന സഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് മെമ്പറും കെ.എസ്.എസ്.എസ് ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.എസ്.എസ് പി.ആർ.ഒ സിജോതോമസ്, ലീഡ്‌ കോർഡിനേറ്റർ ബെസ്സിജോസ് എന്നിവർ എന്നിവർ പങ്കെടുത്തു. പാലത്തുരുത്ത്, കല്ലറ, ചാരമംഗലം ഗ്രാമത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷക സംഘാംഗങ്ങൾക്കാണ് ധനസഹായം ലഭിച്ചത്.