അഖില കേരള പ്രസംഗ മത്സരം

Saturday 03 January 2026 12:04 AM IST

കടപ്പൂര് : കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി അഖിലകേരള പ്രസംഗമത്സരം സംഘടിപ്പിക്കും. ഒന്നാം സമ്മാനം എൻ.കെ മോഹനൻ നരിയാനിക്കൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കടപ്പൂര് പബ്ലിക് ലൈബ്രറി, വട്ടുകുളം പി.ഒ, പിൻ 686587 എന്ന വിലാസത്തിൽ 15 ന് മുൻപ് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9446035314.