മന്നം രാഷ്ട്രത്തിനും സംഭാവന നൽകി
Saturday 03 January 2026 12:05 AM IST
കോട്ടയം: മന്നത്തു പത്മനാഭന്റെ ഓർമ്മ ആചരിക്കുമ്പോൾ, സമുദായത്തിന് മാത്രമല്ല സംസ്ഥാനത്തിനും,രാഷ്ട്രത്തിനും ശക്തമായ ഉത്തേജനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. തന്റെ പിതാവ് പി.ടിചാക്കോയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോഴും, അദ്ദേഹത്തിന്റെ വലിയ പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ് പാർട്ടിയ്ക്ക് കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. കേരളത്തിന്റെ വികസനവും എല്ലാവരും തമ്മിലുള്ള നല്ല ബന്ധവും അദ്ദേഹത്തിന് താത്പര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.