ആലോചനാ യോഗം ചേർന്നു
Saturday 03 January 2026 12:05 AM IST
കോട്ടയം : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.ടി.എഫ് സംഘടനകൾ ഇന്ന് രാവിലെ 10 ന് കോട്ടയം ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കുന്നതിന് മുന്നോടിയായി ആലോചനായോഗം നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം സോമൻ, സക്കീർ ചങ്ങമ്പള്ളി, അമീൻ ഷാ, എൻ.സി രാജൻ എന്നിവർ പങ്കെടുത്തു.