കുടിശിക നിവാരണ യജ്ഞം

Saturday 03 January 2026 12:07 AM IST

കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗം വികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്തിട്ടുള്ളവർക്കായി കുടിശിക നിവാരണ യജ്ഞം നടക്കും. ഒറ്റത്തവണയായോ തവണകളായോ ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ കുടിശിക അടച്ചു തീർക്കുന്നവർക്ക് പിഴപ്പലിശ, സർവീസ് ചാർജ്, നോട്ടീസ് ചാർജ് എന്നിവ ഒഴിവാക്കി നൽകും. 2022 മാർച്ച് 31 ന് മുൻപായി വായ്‌പയെടുത്തിട്ടുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി കുടിശിക പുനക്രമീകരിക്കുന്നതിന് നവജീവൻ പദ്ധതി (രണ്ടാം ഘട്ടം) നടപ്പിലാക്കും. വിശദവിവരത്തിന് അതത് റീജിയണൽ, സബ് ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ : 04812564304, 9400309740.