പ്രതിഷേധ പ്രകടനം
Saturday 03 January 2026 3:04 AM IST
തിരുവനന്തപുരം: മെഡിസെപ് പ്രീമീയം തുക അന്യയമായി വർദ്ധിപ്പിച്ചതിനെതിരെ കെ.എസ്. എസ്.പി.എ സംസ്ഥാനത്തെ ട്രഷറികൾക്ക് മുൻപിൽ നടന്ന സർവീസ് പെൻഷൻകാരുടെ പ്രതിഷേധ പ്രകടനം വിഴിഞ്ഞം ട്രഷറിക്ക് മുന്നിൽ ജില്ലാ പ്രസിഡന്റ് വി.സി.റസൽ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് പി.എൻ.സലിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാർ,വട്ടവിള രാജേന്ദ്രൻ,എസ്.രാജശേഖരൻ നായർ,ഡോ.മുക്കോല മോഹനൻ,എസ്.ശൈലേ ശ്വരബാബു,ബി.അജിത് കുമാർ ആർ.ടി.നോബിൾ തുടങ്ങിയവർ പങ്കെടുത്തു.