കേരളബാങ്കിന്റെ സ്വർണവായ്പാ പദ്ധതി
Saturday 03 January 2026 3:03 AM IST
തിരുവനന്തപുരം: കേരളബാങ്കിന്റെ പ്രത്യേക സ്വർണവായ്പാപദ്ധതിയായ "100ഗോൾഡൻ ഡെയ്സ് 2.0"ക്ക് ജില്ലയിൽ തുടക്കമായി. ഓവർബ്രിഡ്ജ് ശാഖയിൽ നടന്ന ചടങ്ങ് ബാങ്ക് ഡയറക്ടർ അഡ്വ.ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. റീജിയണൽ മാനേജർ പി.എം.ഫിറോസ് ഖാൻ,സി.പി.സി.മേധാവി സി.സാനു,ഡെപ്യൂട്ടി ജനറൽ മാനേജർ സ്റ്റാൻലി ജോൺ,ശാഖാമാനേജർ സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മാർച്ച് 31വരെയാണ് പദ്ധതി. ഇതനുസരിച്ച് ഒരുലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്‌പകൾക്ക് 100 രൂപയ്‌ക്ക് പ്രതിമാസ പലിശ 77 പൈസ മാത്രമായിരിക്കും.