ആഘോഷം സമാപിച്ചു
Saturday 03 January 2026 3:16 AM IST
വെള്ളറട: വെള്ളറട ജംഗ്ഷനിൽ വ്യാപാരികളുടെയും വിവിധ തൊഴിലാളി സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് സമാപനമായി. ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു.ആദരിക്കൽ ചടങ്ങ് നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു. ജെ.ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു.വെള്ളറട സജി,രാജൻ,സെയ്ദലി,സത്യശീലൻ തുടങ്ങിയവർ പങ്കെടുത്തു.വെള്ളറട ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗങ്ങളും ജില്ലാ ബ്ളോക്ക് ഡിവിഷൻ അംഗങ്ങളും പങ്കെടുത്തു.