എസ്.ബി.ഐ പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് അസോ
Saturday 03 January 2026 7:18 AM IST
തിരുവനന്തപുരം: എസ്.ബി.ഐ പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ ജില്ലാതല ക്രിസ്മസ് പുതുവത്സരാഘോഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ സുധീർ ദാസ്,സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാധകൃഷണൻ പുല്ലഞ്ചേരി,എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ എ.ജി.എസ് ആർ.പി.രാജീവ് കുമാർ,എസ്.ബി.എസ്.യു വൈസ് പ്രസിഡന്റ് കെ.എസ്.ഹരി,ജില്ലാ സെക്രട്ടറി ജോസഫ്.വി.എൽ,വനിതാ ഫോറം ചെയർപേഴ്സൺ സുബ്ബലക്ഷ്മി രവി തുടങ്ങിയവർ പങ്കെടുത്തു.