വാർഷിക സമ്മേളനം
Saturday 03 January 2026 3:20 AM IST
ഉദിയൻകുളങ്ങര: കേരള ശാസ്ത്രസാഹിത്യപരിഷത്ത് പെരുങ്കടവിള മേഖല വാർഷികസമ്മേളനം പെരുങ്കടവിള വയോജനമന്ദിരത്തിൽ നടന്നു.മേഖല പ്രസിഡന്റ് കെ.പുഷ്പകുമാരൻ അദ്ധ്യക്ഷനായി.ശ്രീജ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റിയംഗം ഡോ.ബീന സംഘടനരേഖ അവതരിപ്പിച്ചു.മേഖല സെക്രട്ടറി കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻ ജില്ലാ പ്രസിഡന്റ് കെ.ജി.ഹരികൃഷ്ണൻ,കുമാർ,പരമേശ്വരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.വയോജനങ്ങളുടെ സമഗ്രസംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ജില്ലാപഞ്ചായത്തിനോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി കെ.പുഷ്പകുമാരൻ (പ്രസിഡന്റ്),ധനുവച്ചപുരം സുരേഷ് (സെക്രട്ടറി),കുമാർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.