ഏലിയനായി അൽത്താഫ് സലിം,​ പ്ലൂട്ടോ ഫസ്റ്റ് ലുക്ക്

Saturday 03 January 2026 6:47 AM IST

നീരജ് മാധവ്,​ അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രമാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം "പ്ലൂട്ടോ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൂർണമായും ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.അൽത്താഫ് സലിം ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയം.

എങ്കിലും ചന്ദ്രികക്ക് ശേഷംആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "പ്ലൂട്ടോ. നിവിൻ പോളിയെ നായകനാക്കി ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. അജു വർഗീസ്, ആർഷ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ തിരക്കഥ-നിയാസ് മുഹമ്മദ്,സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ഛായാഗ്രാഹണം -വിഷ്ണു ശർമ്മ,ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ്നിർമ്മാണം. പി. ആർ . ഒ എ. എ സ്. ദിനേശ്