രാജാസാബിലെ അനിതയായി റിദ്ദി കുമാർ
പ്രഭാസ് നായകനായി മാരുതി രചനയും സംവിധാനവും നിർവഹിക്കുന്ന രാജാസാബി'ൽ റിദ്ദി കുമാർ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
രാജാ സാബ്' ഒരു പെർഫെക്ട് എന്‍റർടെയ്നർ ആയിരിക്കുമെന്നും രാജാസാബ് കണ്ടുകഴിഞ്ഞാൽ, നിങ്ങൾ പ്രഭാസ് ഗാരുവിനെ കൂടുതൽ ഇഷ്ടപ്പെടുമെന്നും റിദ്ദി കുമാർ പറഞ്ഞു. ജനുവരി 9ന് രാജാസാബ് ലോകവ്യാപമായി തിയേറ്ററിൽ എത്തും.ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് രാജാസാബ് എത്തുന്നത്.
പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് രാജാസാബിന്റെ ഹൈലൈറ്റ് . സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. , ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. . വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പി.ആർ.ഒ.: ആതിര ദിൽജിത്ത്.