മോഹൻലാലിന് അഞ്ച് റീ റിലീസുകൾ
ജനുവരി 16ന് റൺ ബേബി റൺ 23ന് ഉദയനാണ് താരം
മോഹൻലാലിന് 5 റീ റിലീസുകൾ. റൺ ബേബി റൺ, ഉദയനാണ് താരം, ദേവാസുരം, അഭിമന്യു, താഴ്വാരം എന്നിവയാണ് ചിത്രങ്ങൾ. ഈ മാസം 2 ചിത്രങ്ങൾ റീ റിലീസ് ചെയ്യും. ശ്രീനിവാസന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം, സച്ചിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്നീ ചിത്രങ്ങളാണ് ഈ മാസം റീ റിലീസിനെത്തുന്നത്. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച റൺ ബേബി റൺ ജനുവരി 16 ന് ആണ് തിയേറ്ററുകളിലെത്തുന്നത് . കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി.കരുണാകരൻ നിർമ്മിച്ച ഉദയനാണ് താരം ജനുവരി 23 ന് റീ റിലീസ് ചെയ്യും. െഎ. വി. ശശിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളോക് ബസ്റ്റർ ചിത്രം ആണ് ദേവാസുരം. പ്രിയദർശന്റെ സംവിധാനത്തിൽ മുംബയ് യുടെ പശ്ചാത്തലത്തിൽ എത്തിയ ചിത്രം ആണ് അഭിമന്യു. ടി. ദാമോദരൻ തിരക്കഥ എഴുതി. എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത താഴ് വാരം ഫോർ കെ ദൃശ്യമികവിൽ പുറത്തിറങ്ങും. പി.ആർ. ഒ പി. ശിവപ്രസാദ്.