എൻസൈൻ ബിസിനസ് ഗ്രൂപ്പ് ഉടമ പി.എസ്. സുകുമാരൻ നിര്യാതനായി

Friday 02 January 2026 8:41 PM IST

കൊച്ചി: എറണാകുളം ജോസ് ജംഗ്ഷനിലുള്ള എൻസൈൻ ബിസിനസ് ഗ്രൂപ്പ് ഉടമ പി.എസ്. സുകുമാരൻ (92) നിര്യാതനായി. എൻസൈൻ ടാക്‌സീസ്, എൻസൈൻ ടൂർസ് ആൻഡ് ട്രാവൽസ്, എൻസൈൻ ഫോട്ടോസ് എന്നിവയുടെ ഉടമയും കേരള ഫൈൻ ആർട്‌സ് എറണാകുളം, കൊച്ചിൻ റോട്ടറി ക്ലബ്, ടി.ഡി.എം ഹാൾ എറണാകുളം, ടൂറിസ്റ്റ് ടാക്‌സി ഓപ്പറേറ്റേഴ്‌സ് കേരള തുടങ്ങിയവയുടെ ഭാരവാഹിയും ആയിരുന്നു. ഭാര്യ: കുമാരി സുകുമാരൻ, മക്കൾ; പരേതയായ സിന്ധു സുകുമാരൻ, എസ്. ദിവ്യ. മരുമകൻ: നിധിൻ. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.