എ.കെ.എസ്.ടി.യു ജില്ലാസമ്മേളനം
Friday 02 January 2026 8:48 PM IST
കണ്ണൂർ: ആൾ കേരള സ്‌കൂൾ ടീച്ചേർസ് യൂണിയൻ(എ.കെ.എസ്.ടി.യു)ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്നു രാവിലെ പത്തിന് ജില്ലാ സ്‌പോർട്സ് കൗൺസിൽ ഹാളിൽ ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.പത്മനാഭൻ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി കെ.കെ.ആദർശ്, എസ്.എസ്.പി.സി ജില്ലാ സെക്രട്ടറി എം.സജീവൻ, എ.കെ.എസ്. ടി.യു സംസ്ഥാന കൗൺസിൽ അംഗം കെ.എൻ.വിനോദ് കുമാർ , സംസ്ഥാന കൗൺസിലംഗം കെ.രാജീവ് എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ്/അനുമോദനസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.