ദ്വിദിന ശില്പശാല നടത്തി

Friday 02 January 2026 8:50 PM IST

കണ്ണൂർ: കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനും കോൾഡ് കൊയാഗുലേഷൻ ചികിത്സയും എന്നിവയെ അടിസ്ഥാനമാക്കി ദ്വിദിന ശില്പശാല നടത്തി.

നോർത്ത് കരോലിന ബ്രസ്റ്റ് കാൻസർ ഹബ്ബ് സ്ഥാപക പ്രസിഡന്റും ശാസ്ത്രജ്ഞയുമായ ഡോ.ലോപമുദ്ര ദാസ് റോയ് ശില്പശാല ഉദ്ഘാടനം ചെയ്തു. മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു. എം.സി.സി എസ് വൈസ് പ്രസിഡന്റ് മേജർ പി.ഗോവിന്ദൻ, ഫോഴ്സ് കൺവീനർ പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ.വി.സി രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ.ഹർഷ ഗംഗാധരൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.മെഡിക്കൽ ഡയറക്ടർ ഡോ.വി.സി രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജെ.ജേക്കബ് നന്ദിയും പറഞ്ഞു.