ആഴിമല ഗംഗാധരേശ്വര പുരസ്‌കാരം റസൂൽ പൂക്കുട്ടിക്ക്
Saturday 03 January 2026 3:52 AM IST
വിഴിഞ്ഞം: ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് മൂന്നാമത് ആഴിമല ഗംഗാധരേശ്വര പുരസ്‌കാരം ഓസ്‌കാർ അവാർഡ് ജേതാവും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ റസൂൽ പൂക്കുട്ടിക്ക് നൽകും. 25,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ക്ഷേത്ര പ്രസിഡന്റ് എം.അശോകകുമാറും ജനറൽ സെക്രട്ടറി വിജേഷ് ആഴിമലയും അറിയിച്ചു. 80മത് വാർഷികമഹോത്സവം 15 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുന്നു. പൊങ്കാല 23നും ആറാട്ട് 24നുമാണ് നടക്കുന്നതെന്ന് വിജേഷ് ആഴിമല അറിയിച്ചു.