ഇഴജന്തുക്കളുടെ താവളമായി സ്കൂൾ പരിസരം

Saturday 03 January 2026 1:57 AM IST

കിളിമാനൂർ: കിളിമാനൂർ ടൗൺ യു.പി.എസിന് സമീപത്തെ മതിൽ കെട്ടിന് സമീപം കാടുകയറി ഇഴജന്തുക്കൾളുടെ താവളമായി. പലപ്പോഴായി കിളിമാനൂർ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളും ഈ മതിൽ കെട്ടിന് സമീപമാണ് കൊണ്ടിട്ടിരിക്കുന്നത്. ഇവ തുരുമ്പെടുത്ത് വാഹനത്തിന് ഉയരത്തോളം കാട് കയറിയിരിക്കുകയാണ്. സ്കൂളിന്റെ മതിലും കുറച്ചു ഭാഗം പൊളിഞ്ഞു കിടപ്പുണ്ട്. നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് സമീപമുള്ള ഈ തുരുമ്പിച്ച വാഹനങ്ങൾ നീക്കം ചെയ്തു കാടു വൃത്തിയാക്കണമെന്നാണ് ആവശ്യം.