സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ അനുമോദിച്ചു
Friday 02 January 2026 8:58 PM IST
കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിജയിച്ച സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ അംഗങ്ങളെ ആദരിച്ചു. എം.എൻ സ്മാരകത്തിൽ യോഗം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണൻ എ.തമ്പാൻ, വി.എം. കുമാരൻ പി.ഓമന പി.ഗോവിന്ദൻ, നൂറു വയസ്സ് തികഞ്ഞ കണ്ടം കുട്ടിച്ചാലിലെ കെ.പക്കീരൻ എന്നിവരെയാണ് ആദരിച്ചത്.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, കൗൺസിലർ മിനിമോൾ, ബി.പി.അഗ്ഗിത്തായ എന്നിവർ പ്രസംഗിച്ചു. വയോജന വകുപ്പ് രൂപീകരിക്കുക , സൗജന്യ ചികിത്സ പദ്ധതി ആരംഭിക്കുക, റെയിൽവെ യാത്രാ കൂലി ഇളവ് പുന:സ്ഥാപിക്കുക എന്നീ പ്രമേയങ്ങൾ യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബാലൻ ഒളിക്കാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തമ്പാൻ മേലത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.