'ഹാപ്പി കിഡ്സ് ' സഹവാസക്യാമ്പ്

Friday 02 January 2026 9:02 PM IST

പയ്യാവൂർ: സമഗ്ര ശിക്ഷാ കേരളം (ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികൾക്കായി പയ്യാവൂർ ഗവ.യു.പി സ്‌കൂളിൽ സഹവാസക്യാമ്പ് ഹാപ്പി കിഡ്സ് സംഘടിപ്പിച്ചു. ശയ്യാവലംബരായ കുട്ടികൾക്ക് ഒത്തുചേരലിനുള്ള അവസരം നൽകുക, മാനസികോല്ലാസം ലഭ്യമാകുന്ന അന്തരീക്ഷമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി മുഖ്യാതിഥിയായിരുന്നു. എസ്.എസ്‌.കെ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരിച്ചു. കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ ഇ.വി.സന്തോഷ്, പി.വി.അനീഷ്, പി.വി.സൂര്യ, ടി.സുനിൽകുമാർ, എം.ബിന്ദു, ടി.ഒ.നിമിഷ, അനിഷ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.