രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കേരളത്തിലെ നഗരത്തിൽ, കാരണമായത് വടക്കേ ഇന്ത്യയിലെ ഒരു പ്രശ്നം

Friday 02 January 2026 9:19 PM IST

ന്യൂഡൽഹി: ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശം കേരളത്തിൽ. വടക്കേ ഇന്ത്യയിൽ ശക്തമായ ശൈത്യകാലവും പുകമഞ്ഞുമാണ് ഇതിന് കാരണമായത്. കോഴിക്കോടാണ്‌ ഇന്ന് രാജ്യത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. 34.2 ഡിഗ്രി സെൽഷ്യസാണ് കോഴിക്കോട്ടെ താപനില. സംസ്ഥാനത്ത് രണ്ടാമത് കോട്ടയം ജില്ലയാണ്-34 ഡിഗ്രി. പാലക്കാട് 28.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില.

ശ്രീലങ്കയ്‌ക്ക് സമീപമായി ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതചുഴിയുടെ സ്വാധീനം പകൽ സമയത്ത് ചൂട് കൂടാനിടയായി. മൂന്നാറിൽ ഇന്ന്‌ കുറഞ്ഞ താപനില 14.9 ഡിഗ്രിയാണ്, ഉയർന്ന താപനില 21.8 ഡിഗ്രിയും. വടക്കേ ഇന്ത്യയിൽ ശൈത്യം കനത്തതോടെ മിക്കയിടത്തും പരമാവധി ചൂട് 20 ഡിഗ്രിയിൽ താഴെയാണ്. ചില സംസ്ഥാനങ്ങളിൽ ശൈത്യ തരംഗത്തിന് വരുംദിവസങ്ങളിൽ സാദ്ധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ശൈത്യ തരംഗത്തിനിടയുള്ളത്.