വിസ്മയം ഫോട്ടോഗ്രാഫി എക്സിബിഷൻ 2026

Saturday 03 January 2026 3:08 AM IST

വിഴിഞ്ഞം: വെള്ളായണി ശുദ്ധജല സംരക്ഷണ സംഘടനയായ നീർത്തടത്തിന്റെ നേതൃത്വത്തിൽ

10,11 തീയതികളിൽ പുഞ്ചക്കരി കിരീടം പാലത്തിന് സമീപം വിസ്മയം ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തും.താത്പര്യമുള്ള ഫോട്ടോഗ്രാഫർമാർ,ബേർഡ് വാച്ചേഴ്സ്,പ്രകൃതി – പരിസ്ഥിതി വിഷയങ്ങളിൽ താത്പര്യമുള്ളവർ,ക്ലബുകൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ഫോട്ടോകളുടെ ഏറ്റവും കുറഞ്ഞ ഫ്രെയിം അളവ് 12 × 16 ഇഞ്ച് ആയിരിക്കണം.ഒരാൾക്ക് ഫ്രെയിം ചെയ്ത 5 ഫോട്ടോസ് വരെ വയ്ക്കാം.രജിസ്റ്റർ ഫീസ്‌ ഒരു വ്യക്തിക്ക് 500 രൂപ.ഫോൺ: 9745900934.എക്സിബിഷനോടൊപ്പം പക്ഷിനിരീക്ഷണം,ഫോട്ടോഗ്രാഫി ക്ലാസുകൾ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ കിരൺ,ജയകുമാർ എന്നിവരറിയിച്ചു.