പുതുവർഷ പുലരിയിൽ ബാറിലുണ്ടായ തീപിടിത്ത ദുരന്തം, കാരണമായത് കമ്പിത്തിരിയെന്ന് കണ്ടെത്തൽ

Friday 02 January 2026 10:09 PM IST

ജനീവ: സ്വിറ്റ്സർലൻഡിലെ ആഡംബര ബാറിലുണ്ടായ തീപിടിത്തത്തിന് കാരണം ഷാംപെയ്ൻ ബോട്ടിലുകൾക്ക് മുകളിൽ ഘടിപ്പിച്ച കമ്പിത്തിരികൾ എന്ന് പൊലീസ്. പുതുവർഷം ആഘോഷിക്കാനെത്തിയവർ ബോട്ടിലുകൾ ഉയർത്തി സീലിംഗിനോട് ചേർത്ത് പിടിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ഇറ്റാലിയൻ, ഫ്രഞ്ച് പൗരന്മാർ അടക്കം 40 പേരാണ് അപകടത്തിൽ മരിച്ചത്. പലരെയും തിരിച്ചറിഞ്ഞിട്ടില്ല. 119 പേർ പരിക്കേറ്റ് ചികിത്സയിലാണ്.

വ്യാഴാഴ്ച പുലർച്ചെയാണ് ക്രാൻസ് മൊണ്ടാനയിലെ ലേ കോൺസ്റ്റലേഷൻ ബാറിൽ തീപിടിത്തമുണ്ടായത്. ബാറിന്റെ ബേസ്‌മെന്റിലുണ്ടായ തീപിടിത്തം മുകളിലുള്ള രണ്ട് നിലകളിലേക്കും ആളിപ്പടരുകയായിരുന്നു.ആറ് ഇറ്റലിക്കാരെയും എട്ട് ഫ്രഞ്ചുകാരെയും കാണാനില്ലെന്നും പരാതിയുണ്ട്.