ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു
Saturday 03 January 2026 12:08 AM IST
വടക്കാഞ്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ വിരളി പൂണ്ട സി.പി.എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഒ.ജെ.ജനീഷ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വോട്ട് കോഴ വിവാദത്തിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ പങ്ക് അന്വേഷിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തസംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:സി. പ്രമോദ് ആവശ്യപ്പെട്ടു. ഒ. ശ്രീകൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ:ടി.എച്ച്.മുഹമ്മദ് ഷെഫീഖ്, ഹരീഷ് മോഹൻ, അഡ്വ : സുഷിൽ ഗോപാൽ, ജെറോം ജോൺ,വിഷ്ണു ചന്ദ്രൻ, ഷെറിൻ തേർമഠം, പ്രസാദ് ആറ്റൂർ, അഡ്വ :അനീഷശങ്കർ, അഖിലാഷ് പാഞ്ഞാൾ, മഹേഷ് തിപ്പിലിശ്ശേരി,അഡ്വ:അഖിൽ സാമുവൽ, പഞ്ചു കെ.തോമസ് എന്നിവർ സംസാരിച്ചു.