കലോത്സവ വേദിയലേക്ക് സമരം നടത്തും

Saturday 03 January 2026 12:10 AM IST

തൃശൂർ : തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയലേക്ക് പ്രതീകാത്മക പ്രതിഷേധ സമരം നടത്താൻ തൃശൂരിൽ ചേർന്ന സ്‌കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 17ന് നടത്തുന്ന പ്രതിഷേധ സമരം എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ.തമ്പാൻ തോമസ് എക്‌സ് ഉദ്ഘാടനം ചെയ്യും. ശ്രീധരൻ തേറമ്പിൽ ചെയർമാനും ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി കൺവീനറുമായി സമരസമിതി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ശകുന്തള അദ്ധ്യക്ഷതവഹിച്ചു. ജി . ഷാനവാസ്, ശ്രീധരൻ തേറമ്പിൽ,പി.എം.ഷംസുദ്ദീൻ, റോസി റപ്പായി, കെ.എൻ. ബാലഗോപാൽ, എം.അനിത കണ്ണൂർ, എ.ജി.മുകേഷ് എറണാകുളം മുഹമ്മദ് ശരീഫ് പാറക്കൽ മലപ്പുറം, ഇ.തങ്കമണി പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു