ജാഫറിനെതിരെ പ്രതിഷേധം

Saturday 03 January 2026 12:13 AM IST
വടക്കാഞ്ചേരിയിൽ കൂറുമാറിയ ജാഥറിനെതിരെ വെങ്കിടങ്ങിൽ പ്രതിഷേധം

പാവറട്ടി: വടക്കാഞ്ചേരിയിലെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ജാഫറിനെതിരെ വെങ്കിടങ്ങിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം. ചാവക്കാട് ബ്ലാങ്ങാട് ബന്ധു വീട്ടിലായിരുന്ന ജാഫർ തൃശൂരിലേക്കുള്ള യാത്രാ മദ്ധ്യേ വെങ്കിടങ്ങ് പഞ്ചായത്തിന് സമീപത്തുള്ള പള്ളിയിലെ നമസ്‌കാരത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരെ കാണുകയായിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം നടന്നത്. മണലൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കാർത്തികേയന്റേ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോൾ പാവറട്ടി സ്റ്റേഷനിൽ അഭയം തേടി. രണ്ടുമണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചതിനുശേഷം 3.30 ഓടെ ജാഫർ മടങ്ങി.