കോൺഗ്രസ് മാർച്ച് ഇന്ന്
Saturday 03 January 2026 12:00 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരി,കടവല്ലൂർ,വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തും. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്ക് ഏഴ് വീതം സീറ്റ് ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ സി.പി.എം ജനാധിപത്യം അട്ടിമറിച്ചുവെന്ന് ആരോപിച്ചും കരുവന്നൂർ കോഴക്കാരുടെ വ്യക്താവായ കെ.വി.നഫീസ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ സി.പി.എം നടത്തിയ കോടികളുടെ അഴിമതി പുറത്തുവരാതിരിക്കാനാണ് ജനാധിപത്യ ധ്വംസനം നടത്തി ഭരണം അട്ടിമറിച്ചതെന്ന് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ ആരോപിച്ചു.