വിബി-ജി റാം ജി : അപലപിച്ച് സി.ഐ.ടി.യു പ്രമേയം
Saturday 03 January 2026 12:30 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ്, വിബി-ജി റാം ജി നിയമം തുടങ്ങിയവയെ അപലപിച്ച് സി.ഐ.ടി.യു പ്രമേയം പാസാക്കി. വിശാഖപട്ടണത്ത് നടക്കുന്ന സി.ഐ.ടിയുവിന്റെ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തിലാണിത്. നാളെയാണ് സമ്മേളനം സമാപിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അംഗഭംഗം വരുത്തി ഉന്മൂലനം ചെയ്‌തെന്ന് ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. നിയമങ്ങൾ തൊഴിലാളികളെ ദ്രോഹിക്കുന്നതാണ്. ഇവ പിൻവലിക്കും വരെ പ്രതിഷേധം തുടരണമെന്ന് ആഹ്വാനം ചെയ്‌തു. ട്രേഡ് യൂണിയനുകളുടെ കൂട്ടായ്‌മ ആഹ്വാനം ചെയ്‌ത ഫെബ്രുവരി 12ലെ പൊതു പണിമുടക്കിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.