പരിവാർ പുതുവത്സരാഘോഷം

Saturday 03 January 2026 12:00 AM IST

തൃശൂർ: ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ 'പരിവാറി'ന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിവാറിലെ കുട്ടികളും മാതാപിതാക്കളും കളക്ടർ അർജുൻ പാണ്ഡ്യനോടൊപ്പം കളക്ടറുടെ ചേംബറിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ചു. പുതുവത്സരാശംസകളും അറിയിച്ചു. എല്ലാ വർഷവും സംഘടനയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പുതുവത്സരാഘോഷം നടത്താറുണ്ട്. 25 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികൾ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകൾ സന്ദർശിച്ച് വകുപ്പ് മേധാവികളെ നേരിൽ കണ്ടും ഉദ്യോഗസ്ഥർക്ക് കേക്ക് വിതരണം ചെയ്തുമാണ് മടങ്ങിയത്. എ.ഡി.എം: ടി. മുരളി, സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, പരിവാർ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.