സിറ്റിസൺ റസ്‌പോൺസ്: ഭവനസന്ദർശനം തുടങ്ങി
Saturday 03 January 2026 12:00 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ സിറ്റിസൺ റസ്‌പോൺസ് പ്രോഗ്രാം വികസന, ക്ഷേമ പഠന പരിപാടിയുടെ ഭാഗമായുള്ള കർമ്മ സേനാ ഭവന സന്ദർശനത്തിന് തുടക്കം. 2030ൽ കേരളം എങ്ങനെയാകണമെന്ന പൊതുജനാഭിപ്രായ രൂപീകരണ പരിപാടിയാണിത്.മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ, കോൾപടവ് പാടശേഖര സമിതി പ്രസിഡന്റ് വേലായുധൻ മാസ്റ്റർ, കഥകളി കലാകാരൻ രാഘവനാശാൻ, ചലച്ചിത്ര സംവിധായകൻ കമൽ, ശിൽപ്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി രവി, വാഴച്ചാൽ ഊര് മൂപ്പത്തി ഗീത, കലാമണ്ഡലം മുൻ പ്രിൻസിപ്പൽ എം.പി.എസ്. നമ്പൂതിരി, റിട്ട. പ്രിൻസിപ്പലും കവിയും ഗാന രചയിതാവുമായ വാസുദേവൻ പനമ്പിള്ളി എന്നിവരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.