ഉച്ചഭക്ഷണ പദ്ധതി: യോഗം ചേർന്നു
Saturday 03 January 2026 12:00 AM IST
തൃശൂർ: ജില്ലയിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ഷീല വിജയകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അവലോകന യോഗം നടന്നു. ജില്ലാ നൂൺ മീൽ സൂപ്പർവൈസർ പ്രിയ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയിലെ വിവിധ സബ് ജില്ലകളിലെ എ.ഇ.ഒ മാർ, നൂൺ മീൽ ഓഫീസർമാർ എന്നിവർ പങ്കെടുത്ത് പദ്ധതി നിർവഹണത്തിന്റ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ നിർവഹണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. പ്രീ പ്രൈമറി വിഭാഗം, സ്‌പെഷ്യൽ സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികളെകൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു.