പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ, രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി
Friday 02 January 2026 11:07 PM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് സി.ഐ ജാമ്യം നിന്നതിൽ വിവാദം. 13കാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിക്കാണ് സി.ഐ ജാമ്യം നിന്നത്. സൈബർ സെൽ സി.ഐ ആയ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയായിരുന്നു പോക്സോ കേസ് പ്രതി. സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി. എന്നാൽ വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.