എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
Saturday 03 January 2026 12:29 AM IST
തുറവൂർ: പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരപ്പള്ളി നിവർത്തിയിൽ അനിലിനെ (36) 1.3 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സ്ക്വാഡിലെ അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വീട്ടിൽ നിന്നും മാരക ലഹരി വസ്തുവായ എം.ഡി.എം.എ പിടിച്ചെടുത്ത് അറസ്റ്റ് നടത്താൻ കഴിഞ്ഞത്. ആന്റി നർക്കോട്ടിക് സ്ക്വാഡിലെ അംഗങ്ങളോടൊപ്പം പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.ഐ കുഞ്ഞുമോൻ, എ.എസ്.ഐ മായ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ് സുനിൽ പി.എസ് സുധീഷ് സി.പി.ഒമാരായ മനു, നിധിൻ കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.