ചിറയിൻകീഴിൽ വൻ മദ്യ വേട്ട

Saturday 03 January 2026 12:31 AM IST

ചിറയിൻകീഴ്: ചിറയിൻകീഴ് ഇരട്ടക്കലുങ്കിൽ വീടിനുള്ളിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടിച്ചെടുത്തു. ഇരട്ടക്കലുങ്ക് ഡ്രീം ലാൻഡ് വീട്ടിൽ നിന്നാണ് കാർപോർച്ചിലെ കോർണറിൽ പ്രത്യേകമായി സജ്ജീകരിച്ച സ്റ്റോർ റൂമിൽ സൂക്ഷിച്ച 99 കെയ്സുകളിലായി 891 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് വീട്ടുടമ ബിനു.ജി(53) യെ അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്. ദീപുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്.കെ.ആർ,പ്രിവന്റീവ് ഓഫീസർ എ.ജസീം,സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ്,പ്രവീൺ,അജാസ്,അഖിൽ,വൈശാഖ്,വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ,ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: അറസ്റ്റിലായ ബിനു.ജി