ന്യൂ ഇയർ ആഘോഷം

Friday 02 January 2026 11:38 PM IST

ചേർത്തല:തണ്ണീർമുക്കം കരിക്കാട് ഗ്രാമ ജ്യോതികയർ വ്യവസായ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം ജില്ല കയർ പ്രോജക്ട് ഓഫീസർ എസ്.ജയേഷും ചേർത്തല കയർ ഇൻസ്‌പെക്ടർ എം.വി.ജെയിംസും ചേർന്ന് കേക്കു മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി ബോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ബേബി തോമസ് പുതുവത്സര സന്ദേശം നല്കി. ബിന്ദു ബാബു, രമ്യ, സുനിത,അംബിക വിജയൻ,മിനിമോൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിഷ ബാലൻ സ്വാഗതവും സതീഷ് രാജ് നന്ദിയും പറഞ്ഞു.