ഒത്തുചേരലിന്റെ ഉത്സവം
Friday 02 January 2026 11:38 PM IST
ചേർത്തല :കഞ്ഞിക്കുഴി പോളക്കാടാൻ കവല ഒറ്റമരത്തണലിൽ സൗഹൃദം കൂട്ടായ്മയുടെ പുതുവത്സരാഘോഷം ഒത്തുചേരലിന്റെ ഉത്സവമായി. അരങ്ങ് സോഷ്യൽ സർവീസ് ഫോറം കൂട്ടായ്മ രക്ഷാധികാരി സി.പി. ഷാജി മുഹമ്മ ഉദ്ഘാടനം ചെയ്തു. സതീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. പ്രതിഭകളെ മുതിർന്ന അംഗം ദാസൻ ആദരിച്ചു.കവി വിജു ദാസൻ,സജിമോൻ,ലേഖ രഞ്ജിത്ത്,നിഷ പ്രമോദ്,ജോളിമോൻ,നിധിൽ രാജ് എന്നിവർ സംസാരിച്ചു. സി.പി. ഷാജി മുഹമ്മ, അനനൃ പി.അനിൽ, നിഖിത സജിമോൻ എന്നിവരെ ആദരിച്ചു. രേഷ്മ പ്രജിത്ത് സ്വാഗതവും,പ്രമോദ് നന്ദിയും പറഞ്ഞു.