സഹവാസ ക്യാമ്പ് സമാപിച്ചു
Friday 02 January 2026 11:39 PM IST
ചേർത്തല: ബി.ആർ.സി ചേർത്തലയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് സ്നേഹ സംഗമം 2025 സമാപിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ എൻ.എൽ.വത്സലകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ഒ.സൽമോൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ ബിജി പദ്ധതി വിശദീകരണം നടത്തി.ഐ.ഇ.ഡി.സി മികവ് പ്രവർത്തനങ്ങൾക്ക് മുൻ സി.ആർ.സി.സി സെബാസ്റ്റ്യൻ,സ്പെഷ്യൽ എഡ്യുക്കേറ്ററായിരുന്ന രശ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇ.ഡി.മേരിദയ,ഡി.എസ്.നീന,പി.എസ്.സുനിത എന്നിവർ സംസാരിച്ചു.