പടിയൂർ മേഖലയിൽ നിരവധി കടകളിൽ മോഷണം
Saturday 03 January 2026 12:38 AM IST
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി കാക്കാത്തുരുത്തി മേഖലകളിൽ നിരവധി കടകളിൽ മോഷണമെന്ന് പരാതി. എടതിരിഞ്ഞിയിൽ പ്രവർത്തിക്കുന്ന അണക്കത്തി പറമ്പിൽ സോമൻ നടത്തിവരുന്ന ഹോട്ടലിൽ നിന്നും തൊട്ടടുത്ത ബേക്കറിയിൽ നിന്നും കാക്കാത്തുരുത്തിയിൽ അണക്കത്തി അനിലൻ നടത്തിവരുന്ന പലചരക്ക് കടയിൽ നിന്നും 50,000 രൂപ മോഷണം പോയി. പല കടകളിലും പണവും സാധനങ്ങളും മോഷണം പോയിട്ടുണ്ടെന്ന് വ്യാപാരികൾ അറിയിച്ചു. പ്രദേശത്ത് നടത്തിയിട്ടുള്ള മോഷണം വ്യാപാരികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നതായും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കണ്ണൻ ആവശ്യപ്പെട്ടു.