സമഗ്രാന്വേഷണം നടത്തണം

Friday 02 January 2026 11:40 PM IST

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടയിൽ രണ്ട് രോഗികൾ മരിക്കാനിടയായ സംഭവത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി വീഴ്ചക്കാരുടെ മേൽ കർശന നടപടി സ്വീകരിക്കണം. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളാണ് ഈ സംവിധാനം ഉപയോഗിച്ച് വരുന്നത്. ഇത്തരം സംഭവങ്ങൾ അവരിൽ ഭയവും ആശങ്കയും സൃഷ്ടിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു..