കുട്ടനാടൻ ഫെസ്റ്റ്
Saturday 03 January 2026 1:40 AM IST
ആലപ്പുഴ : കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റിയും കുട്ടനാടൻ സാംസ്‌കാരിക വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന കുട്ടനാടൻ ഫെസ്റ്റ് കളക്ടർ അലക്സ് വർഗീസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു ഒ.പി ഷാജി, സൗമ്യ രാജ്, ജോസ് അക്കരക്കളം, സുരേഷ് ജോസഫ്, പി.വി.മാത്യു, സൗമ്യ ജെറി എന്നിവർ സംസാരിച്ചു. പി.എം.കുര്യൻ സ്വാഗതവും ബേബി പാറക്കാടൻ നന്ദിയും പറഞ്ഞു. സ്‌നേഹ നയിച്ചസുമ്പ ഡാൻസ്, ശാലിനി തോട്ടപ്പള്ളിയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് , പുന്നപ്ര ജ്യോതികുമാർ നയിച്ച നാടൻ പാട്ടരങ്ങ് എന്നിവ അരങ്ങേറി