മാർച്ചും ധർണയും നടത്തി
Friday 02 January 2026 11:41 PM IST
കുട്ടനാട്: ആയിരവേലി തോട് പാലം, സൊസൈറ്റി തോട് പാലം എന്നിവയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിർമ്മാണം ആരംഭിച്ച് ഒന്നര വർഷമായിട്ടും പാലങ്ങൾ പൂർത്തിയാകാത്തതിലായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ലക്ഷ്യം കൂട്ടായ്മ പ്രസിഡന്റ് പി.എ. രാജു, വൈസ് പ്രസിഡന്റ് എൻ.ബി.ശശികുമാർ, സെക്രട്ടറി മനു എം.എ, ജോയിന്റ് സെക്രട്ടറി ഷാജി വടകര, ട്രഷറർ എ.കെ. ദത്തൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.