നാട്ടുകൂട്ടം ക്രിസ്മ‌സ് ആഘോഷം

Friday 02 January 2026 11:45 PM IST

ചെന്നിത്തല: കാരാഴ്മ നാട്ടുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മ‌സ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.അജി കെ.തോമസ് ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം പ്രസിഡന്റ് ഡി.രതീഷ് അദ്ധ്യക്ഷനായി. മണ്ണിര പ്രകൃതി സൗഹൃദ സംഘടന സ്ഥാപകൻ അനീഷ് വി.കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. നാട്ടുകൂട്ടം രക്ഷാധികാരി വി.സോമൻ, കോ-ഓർഡിനേറ്റർ സജു കുരുവിള, കമ്മിറ്റിയംഗം ഉദയൻ ചെന്നിത്തല എന്നിവർ പ്രസംഗിച്ചു.