എൻട്രികൾ ക്ഷണിച്ചു
Friday 02 January 2026 11:47 PM IST
ആലപ്പുഴ : വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആന്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 17ാമത് ഭരതൻ സ്മാരക ഹ്രസ്വസിനിമാപുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു. 5, 10, 15 മിനിട്ട്, അരമണിക്കൂർ ദൈർഘ്യമുള്ളവയായിരിക്കണം. സ്‌കൂൾ, കോളജ്, വൈദേശികം, വനിതാസംവിധായിക, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് ശില്പവും സാക്ഷ്യപത്രവും നല്കും. ബാലനടൻ, ബാലനടി,നടൻ,നടി, തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീതസംവിധായകൻ, കാമറാമാൻ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നല്കും. താല്പര്യമുളളവർ 10ന് മുമ്പ് 9074213644 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.