അന്ധവിശ്വാസവും വർഗീയതയും ചെറുക്കണം

Saturday 03 January 2026 12:00 AM IST

തൃശൂർ: സാംസ്‌കാരിക രംഗത്ത് കണ്ടുവരുന്ന അന്ധവിശ്വാസങ്ങളും വർഗീയതയും ചെറുക്കാൻ സാംസ്‌കാരിക വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് സംവിധായകൻ കമൽ പറഞ്ഞു. സിറ്റിസൺ റസ്‌പോൺസ് പ്രോഗ്രാം ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി ഭവനസന്ദർശനത്തിനെത്തിയ കർമ്മ സേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഉൾപ്പെടുന്ന ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറവൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കുറ്റിപ്പുറത്തുനിന്നോ തിരൂർ നിന്നോ എറണാകുളത്തേക്ക് റെയിൽപദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് പലവികസന നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. നാഷണൽ ഹൈവേ , തീരദേശഹൈവേ , അഴീക്കോട് - മുനമ്പം പാലം, കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡിന്റെ പുനർനിർമ്മാണം തുടങ്ങി സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപദ്ധതികളേയും അദ്ദേഹം അഭിനന്ദിച്ചു.